ചിട്ടി സമ്മാനപദ്ധതി ’ചിറ്റ് ഗ്രോ 2023’ ന് തുടക്കമായി
1298486
Tuesday, May 30, 2023 12:55 AM IST
തൃശൂർ: കേരളത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങളുടെ പ്രസ്ഥാനമായ ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ നടപ്പിലാക്കുന്ന "ചിറ്റ് ഗ്രോ 2023' പദ്ധതിക്ക് തുടക്കമായി. സാഹിത്യ അക്കാദമി ഹാളിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആദ്യ കൂപ്പണ്‍ ദി ന്യൂ ട്രിച്ചൂർ കന്പനി പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ വർഗീസ് ജോസിന് നൽകി ഉദ്ഘാടനം ചെയ്തു.
ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ അംഗസ്ഥാപനങ്ങളിൽ തുടങ്ങുന്ന ചിട്ടികളിൽ വരിക്കാരാവുന്നവർക്ക് വിപുലമായ സമ്മാനപദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. ജോർജ്, വൈസ് ചെയർമാൻമാരായ രജിത്ത് ഡേവിസ് ആറ്റത്തറ, ബേബി മൂക്കൻ, സെക്രട്ടറി വർഗിസ് ജോസ്, എം.ജെ. ജോജി, കാരാട്ട് കുറീസ് മാനേജിംഗ് ഡയറക്ടർ കെ.ആർ. സന്തോഷ്, കണ്‍വീനർ കെ.വി.ശിവകുമാർ, ട്രഷറർ സി.എൽ. ഇഗ്നേഷ്യസ് എന്നിവർ പങ്കെടുത്തു.