വാടക വീട്ടിൽ കഞ്ചാവു വിൽപന: സ്ഥിരം കുറ്റവാളിയും സഹായിയും പിടിയിൽ
1298484
Tuesday, May 30, 2023 12:55 AM IST
തൃശൂർ: ഒന്നേകാൽ കാൽ കിലോ കഞ്ചാവുമായി സ്ഥിരം കുറ്റവാളിയും സഹായിയും പിടിയിൽ.
വധശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയും പേരാമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടുള്ളതുമായ പുറനാട്ടുകര സ്വദേശി കുരിശിങ്ങൽ വീട്ടിൽ പ്രിന്റോയും പോഴൻകാവ് കഴുതോത്ത് വീട്ടിൽ സബിത്തുമാണ് പിടിയിലായത്. വഴിയന്പലത്തുള്ള വാടകവീട്ടിൽ നിന്നു രാത്രിയിലാണ് പോലീസ് ഇവരെ പിടികൂടിയത്. സ്പെഷ്യൽ സ്ക്വാഡും കൈപമംഗലം പോലീസും ചേർന്നായിരുന്നു അറസ്റ്റ്. വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ ഉള്ള മയക്കുമരുന്ന് വിൽപന നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
അന്വേഷണ സംഘത്തിൽ എസ് ഐമാരായ രവികുമാർ, സൂരജ്, പി.സി. സുനിൽ, സി.ആർ. പ്രദീപ്, എഎസ്ഐ സൈറബാനു എന്നിവരാണുണ്ടായത്.