"കേരള സംഗീത നാടക അക്കാദമി ഡിജിറ്റല്‍ ആര്‍ക്കൈവ്സിന് സഹായം നല്‍കും'
1298483
Tuesday, May 30, 2023 12:55 AM IST
തൃശൂർ: കേരള സംഗീത നാടക അക്കാദമി വിഭാവനം ചെയ്ത ഡിജിറ്റല്‍ ആര്‍ക്കൈവ്സ് യഥാര്‍ഥ്യമാക്കാൻ സഹായം നല്‍കുമെന്ന് മന്ത്രി ആര്. ബിന്ദു. മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ പ്രഫഷണല്‍ നാടക മത്സരം കാണാനെത്തിയ നാടകപ്രേമികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
അക്കാദമിയുടെ ആരംഭം മുതലുള്ള അപൂര്‍വമായ ഫോട്ടോകളും വീഡിയോകളും മറ്റു വിലപിടിച്ച രേഖകളും സംരക്ഷിക്കുന്നതിന് ഡിജിറ്റല്‍ ആര്‍ക്കൈവ്സ് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കമെന്ന് ആവശ്യപ്പെട്ട് പി. ബാലചന്ദ്രന് എംഎല്‍എയ്ക്ക് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ചടങ്ങില്‍ നിവേദനം കൈമാറിയിരുന്നു. ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് അക്കാദമി രേഖകളിലും ഫോട്ടോകളിലും ഉറങ്ങിക്കിടക്കുന്നതെന്നും അത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.