പഴൂക്കര സെന്റ് ജോസഫ്സ് യൂണിറ്റ് ചാന്പ്യൻമാര്
1298482
Tuesday, May 30, 2023 12:54 AM IST
കോടാലി: കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് ഇടവക കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട രൂപതയിലെ വിവിധ കെസിവൈഎം യൂണിറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
കോടാലി പഞ്ചായത്ത് മൈതാനയിൽ നടന്ന ടൂർണമെന്റ് ആളൂരിലെ ഇരിങ്ങാലക്കുട രൂപത ല്യൂമൻ യൂത്ത് സെന്റർ ഡയറക്ടർ ഫാ.ജോഷി കല്ലേലി ഉദ്ഘാടനം ചെയ്തു. കൊടുങ്ങ വികാരി ഫാ. ജെയ്സൻ വടക്കുംചേരി അധ്യക്ഷത വഹിച്ചു. കെസിവൈഎം കൊടുങ്ങ യൂണിറ്റ് പ്രസിഡന്റ് ഹാരിസ് ജെയ്മോൻ, ടൂർണമെന്റ് ജനറൽ കണ്‍വീനർ എബിൻ ജോയ് മഞ്ഞളി എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ പഴൂക്കര സെന്റ് ജോസഫ്സ് കെസിവൈഎം യൂണിറ്റ് ചാന്പ്യൻമാരായി.
പാറേക്കാട്ടുകര സെന്റ് മേരീസ് കെസിവൈഎം യൂണിറ്റ് റണ്ണേഴ്സ് അപ്പ് ആയി. വിജയികൾക്ക് ഫാ. ജെയ്സൻ വടക്കുംചേരി ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.