ജൈവകർഷക സമിതി പഞ്ചായത്ത് കണ്വൻഷൻ
1298481
Tuesday, May 30, 2023 12:54 AM IST
കോടാലി: കേരള ജൈവ കർഷക സമിതി മറ്റത്തൂർ പഞ്ചായത്ത് കണ്വൻഷൻ കിഴക്കേ കോടാലിയിൽ സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം പി.വി. വേലായുധൻ ഉദ്ഘാടനം ചെയ്തു.
സമിതി മറ്റത്തൂർ പഞ്ചായത്ത് കമ്മിറ്റി അംഗം സുരേഷ്.പി. അരിക്കാട്ട് അധ്യക്ഷത വഹിച്ചു. വെള്ളിക്കുളങ്ങര സഹ. ബാങ്ക് പ്രസിഡന്റ് ഐ.ആർ. ബാലകൃഷ്ണൻ, കേരള ജൈവ കർഷക സമിതി മറ്റത്തൂർ പഞ്ചായത്ത് സെക്രട്ടറി ടി.ഡി. ജയപാലൻ, ടി.ഡി. ശ്രീധരൻ, വി.കെ. കാസിം, ടി.ഡി.സഹജൻ, പി.ജി. മോഹനൻ, റഷീദ് ഏറത്ത്, ഇ.എച്ച്. സഹീർ, സി.എം. ബേബി, ലത തങ്കപ്പൻ, വി.യു. ഗിരിജ, വി.എസ്.കിഷോർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി.വേലായുധൻ (പ്രസിഡന്റ്), എം.യു. ഗിരിജ (സെക്രട്ടറി), വി.എസ്. കിഷോർ (ട്രഷറർ)എന്നിവരെ തെരഞ്ഞടുത്തു.