എൻസിസി ക്യാന്പ് സമാപിച്ചു
1298480
Tuesday, May 30, 2023 12:54 AM IST
ഇരിങ്ങാലക്കുട: ഏഴാം കേരള ഗേൾസ് ബറ്റാലിയൻ നടത്തിയ എൻസിസി ക്യാന്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിൽ സമാപിച്ചു.
524 കേഡറ്റുകളും ഓഫീഷ്യൽസും പങ്കെടുത്തു. ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ബി. ബിജോയ് ക്യാന്പ് നയിച്ചു. എൻസിസി എറണാകുളം ഗ്രൂപ്പ് കമാൻഡർ കോമഡോർ ഹരികൃഷ്ണൻ ക്യാന്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. ഡ്രിൽ, ആയുധപരിശീലനം, ദുരന്ത നിവാരണ പരിശീലന ക്ലാസുകൾ, ഭൂപട പഠനം, തുടങ്ങിയ മിലിട്ടറിവിഷയങ്ങളും പ്രകൃതിപഠനം, വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം, സൈബർ, റോഡ് സുരക്ഷാബോധവൽക്കരണം, ലൈഫ് മിഷൻ റാലി, സ്ത്രീ സുരക്ഷ, ആർത്തവ ബോധവൽക്കരണം, ആർമി റിക്രൂട്ട്മെന്റ് കരിയർ തുടങ്ങിയ സെഷനുകളും നടന്നു.
അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മേജർ ഗായത്രി കെ. നായർ, ക്യാപ്റ്റൻമാരായ ലിറ്റി ചാക്കോ, പി. എം. സിജി, ലഫ്റ്റനന്റുമാരായ കെ.എൻ. ലവ്ജി, ഡോ. കെ.എസ്. ഷഹീത, ഇന്ദു, സുബേദാർ മേജർമാരായ പദം റാണ, കെ. രാധാകൃഷ്ണൻ, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ മഞ്ജു മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. മികച്ച പെർഫോർമൻസിന് ആലുവ യുസി കോളജും ശ്രീ കേരളവർമ്മ കോളജും ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.