പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ
1298478
Tuesday, May 30, 2023 12:54 AM IST
ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി മെന്പറുമായ സി.എസ.് സുധന്റെ വീടിനു നേരെ ആക്രമണം.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് വാർഡ് 11 ൽ ഐശ്വര്യ റോഡിൽ ഉള്ള വീടിന് നേരെയാണ് അക്രമണം നടന്നത്. സുധനും ഭാര്യ സ്മിതയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുത്ത് തന്നെ താമസിക്കുന്ന വിരുത്തിപ്പറന്പിൽ ശരത്താണ് ആക്രമണം നടത്തിയതെന്നും ഇരുന്പ് വടിയുമായി എത്തിയ ഇയാൾ വീടിന്റെ ജനൽ ചില്ലുകളും ഒരു സ്വിച്ചും തകർത്തതായി ഭാര്യ സ്മിത പറഞ്ഞു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉടൻ എത്തിയ നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ പിടികൂടിയെന്നും സ്ഥലത്ത് എത്തിയ പോലീസിന് കൈമാറിയെന്നും സ്മിത പറഞ്ഞു. ഇത് സംബന്ധിച്ച് സുധൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.