യൂണിയൻ എച്ച്എസ്എസിന് കിരീടം
1298477
Tuesday, May 30, 2023 12:54 AM IST
കാടുകുറ്റി: തൃശൂർ ജില്ലാ മിനി ആൻഡ് സബ് ജൂണിയർ ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിനു കിരീടം. മിനി ആണ്‍കുട്ടികളുടെ ഫൈനൽ മത്സരത്തിൽ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ എച്ച്എസ്എസിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ നിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുറ്റിക്കാടിനെയും പരാജയപ്പെടുത്തിയാണ് അന്നനാട് യൂണിയൻ എച്ച്എസ്എസ് ജേതാക്കളായത്.
സബ് ജൂണിയർ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫൈനൽ മത്സരത്തിൽ യഥാക്രമം ഹാൻഡ്ബോൾ അക്കാദമിയെയും നീൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുറ്റിക്കാടിനെയും പരാജയപ്പെടുത്തിയാണ് അന്നനാട് സ്കൂൾ ജേതാക്കളായത്. സമാപന സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഐ. സന്തോഷ്കുമാർ, കെ.വി. സുധീഷ്, ഐ. ജയ, എം.പി. മാലിനി, ജിബി വി. പെരേപ്പാടൻ, പി. ശരത് പ്രസാദ് എന്നിവർ പ്രസംഗിച്ചു.