അടിസ്ഥാന ജനവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കും: മന്ത്രി
1298475
Tuesday, May 30, 2023 12:54 AM IST
കൊടുങ്ങല്ലൂർ: സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും ഗുണമേൻമയുള്ള ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.
കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ വി.ആർ. സുനിൽകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1 കോടി 75 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സി.ടി. സ്കാനറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ആർ. സുനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സണ് ടി.കെ. ഗീത, വൈസ് ചെയർമാൻ വി.എസ്. ദിനൽ, ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൻസിപോൾ, ഷീല പണിക്കശേരി, ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, ഡോ. കെ. ഉണ്ണികൃഷ്ണൻ, കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം. ജോണി, സി.എസ്. സുമേഷ്, ശ്രീദേവി തിലകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.