കോട്ടപ്പുറം രൂപത വിശ്വാസ പ്രഖ്യാപന സംഗമം
1298474
Tuesday, May 30, 2023 12:54 AM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത വിശ്വാസ പ്രഖ്യാപന സംഗമം ചെട്ടിക്കാട് അന്റോണിയോ പാരിഷ് ഹാളിൽ നടന്നു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു.
ചെട്ടിക്കാട് വിശുദ്ധ അന്തോണീസ് പള്ളി റെക്ടർ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പതാക ഉയർത്തി. രൂപത വികാരി ജനറാൾ മോണ്‍. ഡോ. ആന്റണി കുരിശിങ്കൽ ദിവ്യബലിക്കു നേതൃത്വം നല്കി.
ഫാ. ജോസഫ് മാളിയേക്കൽ വചനപ്രഘോഷണം നടത്തി. രൂപത മതബോധന ഡയറക്ടർ ഫാ. ജോയ് സ്രാന്പിക്കൽ പരിപാടിക്കു നേതൃത്വം നല്കി. രൂപത ചാൻസിലർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ സമ്മാനദാനം നിർവഹിച്ചു.