കുട്ടികൾക്കു സൗജന്യ ഒൗഷധം നൽകി
1298472
Tuesday, May 30, 2023 12:50 AM IST
അവിണിശേരി: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡും വൈദ്യരത്നം ഒല്ലൂർ യൂണിറ്റിന്റെയും സഹകരണത്തോടെ കുട്ടികൾക്കായി സ്വർണപ്രാശം ഒൗഷധം സൗജന്യമായി വിതരണം ചെയ്തു. മുൻ നാട്ടിക എംഎൽഎ ഗീതാഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെന്പർ കെ.എ. പ്രദീപ് അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ടി. സണ്ണി, ക്യാന്പ് നയിച്ച ഡോ. കെ. ഗോപിക, സിഡിഎസ് മെന്പർ ധന്യ സുധീർ, അജിത ഭഗീരഥൻ, ആശ വർക്കർ വി.ആർ. അജിത ശശി എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ ക്ലീന, സ്മിത, റോണിയ, ഗിരിജ എന്നിവർ നേതൃത്വം നൽകി.