പെന്തക്കുസ്ത ദിനത്തിൽ കാരുണ്യവുമായി കെസിവൈഎം
1298471
Tuesday, May 30, 2023 12:50 AM IST
തൃശൂർ: കെസിവൈഎം തൃശൂർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചേറൂർ ക്രൈസ്റ്റ് വില്ല അഗതിമന്ദിരം സന്ദർശിച്ചു. കെസിവൈഎം തൃശൂർ അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ്, ഡയറക്ടർ ഫാ. ജിയോ ചെരടായി എന്നിവർ ചേർന്നു ക്രൈസ്റ്റ് വില്ല ഡയറക്ടർ ഫാ. ഡിറ്റോ കൂളയ്ക്ക് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ സമ്മാനക്കൂപ്പണിൽ നിന്നും സമാഹരിച്ച തുകയിൽ നിന്നും അഗതി മന്ദിരത്തിലെ അന്തേവാസികൾക്കു വസ്ത്രങ്ങൾ കൈമാറി.
വിബിൻ ലൂയിസ്, മിഥുൻ ബാബു, സ്നേഹ സ്റ്റെബിൻ, റോസ് മേരി ജോയ്, ഷാരോൺ സൈമൺ, റിൻസി റോയ്, ജുവിൻ ജോസ്, സാജൻ ജോസ് എന്നിവർ പങ്കെടുത്തു.