അഞ്ചു ലക്ഷം രൂപ അനുവദിച്ചു
1298466
Tuesday, May 30, 2023 12:50 AM IST
വടക്കാഞ്ചേരി: കാട്ടുപന്നി ആക്രമണത്തിൽ മരിച്ച തളിവിരട്ടോണം സ്വദേശി മഠത്തിലാത്ത് ശങ്കുണ്ണിനായർ മകൻ രാജീവന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സാന്പത്തിക സഹായം നൽകുമെ ന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വനം വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തുക കൈമാറുന്നത്.
സ്കൂൾ വാഹന
പരിശോധന നാളെ
ഗുരുവായൂർ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പിന്റെ വാഹന പരിശോധന നാളെ നടക്കും. ഗുരുവായൂർ ജോയിന്റ് ആർടി ഓഫീസിനു പരിധിയിൽ വരുന്ന സ്കൂളുകളിലെ വാഹനങ്ങൾ രാവിലെ എട്ടിനും പത്തിനുമിടയിൽ ഗുരുവായൂർ ആനക്കോട്ട പരിസരത്ത് എത്തിക്കണം.
പരിശോധനയിൽ കാര്യക്ഷമമെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങളിൽ അംഗീകൃത സ്റ്റിക്കർ പതിക്കും. പരിശോധനയിൽ വാഹനങ്ങൾക്ക് തകരാറുകളുണ്ടെന്ന് കണ്ടെത്തുന്നവയെ മാറ്റും. അത്തരം വണ്ടികൾ സർവീസ് നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. ഇതിനായി പ്രത്യേകം നിരീക്ഷണ സംഘമുണ്ടാകുമെന്ന് ജോയിന്റ് ആർടിഒ അബ്ദുൾ റഹിമാൻ അറിയിച്ചു. സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് ചാവക്കാട് കോടതിക്കു സമീപമുള്ള ഓഡിറ്റോറിയത്തിൽ നടക്കും. ജൂണ്‍ ഒന്നിന് രാവിലെ പത്തിനാണ് ക്ലാസ്.