വിശ്വാസ പരിശീലനം യുവതലമുറയെ ബോധ്യമുള്ള ക്രിസ്തുസാക്ഷികളാക്കും: മാർ താഴത്ത്
1298464
Tuesday, May 30, 2023 12:50 AM IST
തൃശൂർ: വിശ്വാസ പരിശീലനം യുവതലമുറയെ ബോധ്യമുള്ള ക്രിസ്തുസാക്ഷികളാക്കുന്നതിനാണെന്ന് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ഡിബിസിഎൽസിയിൽ 2023- 24 വിശ്വാസ പരിശീലന വർഷത്തിന്റെ ഉദ്ഘാടനവും മൂന്നു ദിവസമായി നടന്നുവരുന്ന റൂഹാഗ്നി ധ്യാനത്തിന്റെ സമാപനോദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയിലെ വിശ്വാസ പരിശീലകർക്കായി വർഷാരംഭത്തിനു മുന്നോടിയായി റൂഹാഗ്നി ധ്യാനം സംഘടിപ്പിച്ചു. ഫാ. സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ 25, 26, 27 തീയതികളിലായിരുന്നു ധ്യാനം.
27ന് നടന്ന വിശ്വാസ പരിശീലന വർഷ ഉദ്ഘാടന പരിപാടികൾക്കു വിശ്വാസ പരിശീസന ഡയറക്ടർ ഫാ. ഫ്രാൻസിസ് ആളൂർ സ്വാഗതവും വിശ്വാസ പരിശീലന കൗണ്‍സിൽ കണ്‍വീനർ വി.കെ. ജോർജ് നന്ദിയും പറഞ്ഞു. വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, ധ്യനഗുരു ഫാ. സേവ്യർഖാൻ വട്ടായിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജോ മുരിങ്ങാത്തേരി, കൗണ്‍സിൽ പ്രസിഡന്റ് മാത്യൂ കൂള, വിദ്യാർഥി പ്രതിനിധികളായ ഡെറിക്, സൂസൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.