കൊട്ടേക്കാട്ടുകാവ് താലപ്പൊലിക്കു പ്രൗഢസമാപ്തി
1298463
Tuesday, May 30, 2023 12:50 AM IST
പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി വിവിധ പരിപാടികളോടെആഘോഷിച്ചു. ഞായറാഴ്ച രാവിലെ ശാസ്താംപാട്ട്, ഭഗവതിപ്പാട്ട്, വൈകുന്നേരം നാലിന് ഭഗവതിയുടെ ശ്രീ മൂലസ്ഥാനമായ വേലംപ്ലാക്കിൽനിന്ന് മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ് എന്നി വ നടന്നു.
പുതുപ്പള്ളി കേശവൻ തിടമ്പേന്തി. പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും മേളത്തിന് പൈങ്കുളം ശ്രീജനും പ്രാമാണ്യം വഹിച്ചു. ബാൻഡ് വാദ്യം, വയലിൻ ഫ്യൂഷൻ, തമ്പോല മേളം, ഡിജെ തുടങ്ങിയവയോടെ റോഡ് ഷോ. രാത്രി ഒമ്പതിന് കല്ലൂർ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച തായമ്പക എന്നിവ നടന്നു.
ഇന്നലെ കാളകളി, കുതിരകളി, മേളം എന്നിവ നടന്നു. വൈകീട്ട് നാലിന് തെണ്ടിൻമേൽ കർമം, തെണ്ട് നീക്കൽ, കളം മായ്ക്കൽ, കൂറവലി എന്നിവ നടന്നു. തുടർന്ന് ഭഗവതിയെ ശ്രീമൂല സ്ഥാനത്തേക്ക് യാത്രയാക്കിയതോടെ ഉത്സവം സമാപിച്ചു.