സർക്കാർ സ്കൂളിൽ പഠനനിലവാരം ഉയർന്നു: മന്ത്രി
1298268
Monday, May 29, 2023 1:19 AM IST
ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ പുതിയതായി നിർമിച്ച ബ്ലാങ്ങാട് ജിഎഫ് യുപി സ്കൂളിന്റെ കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയപ്പോൾ വിദ്യാർഥികളുടെ പഠന നിലവാരം ഉയർന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് അതിവേഗം മാറ്റം സംഭവിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എംഎൽഎയുമായ കെ.വി. അബ്ദുൾ ഖാദർ മുഖ്യാതിഥിയായി. ഇദ്ദേഹം എംഎൽഎ ആയിരിക്കുന്പോൾ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തിലുള്ള സ്കൂൾ കെട്ടിടം പൂർത്തീകരിച്ചത്.
നഗരസഭ ചെയർമാൻ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ. മുബാറക്, സമിതി അധ്യക്ഷന്മാരായ പ്രസന്ന രണദിവെ, ഷാഹിന സലിം, ബുഷറ ലത്തീഫ്, എ.വി. മുഹമ്മദ് അൻവർ, പി.എസ്. അബ്ദുൾ റഷീദ്, വാർഡ് കൗണ്‍സിലർ കെ.പി. രഞ് ജിത് കുമാർ, സ്കൂൾ പ്രധാനാ ധ്യാപിക സി.ഡി. വിജി, എൻജി നീയർ പി.വി. ബിജി, സെക്രട്ടറി കെ.ബി. വിശ്വാനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.