കരുണയുടെ തണലിൽ 12 ഭിന്നശേഷിക്കാർ വിവാഹ ജീവിതത്തിലേക്ക്
1298267
Monday, May 29, 2023 1:19 AM IST
ഗുരുവായൂർ: കരുണയുടെ തണലിൽ ഭിന്നശേഷിക്കാരായ 12 പേർ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. നഗരസഭ ടൗണ്‍ഹാളിൽ നടന്ന വിവാഹച്ചടങ്ങ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി. സുരേഷ് അധ്യക്ഷനായി. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഗുരുവായൂർ - ചാവക്കാട് നഗരസഭാ ചെയർമാന്മാരായ എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത് എന്നിവർ മുഖ്യാതിഥികളായി.
കരുണ സെക്രട്ടറി സതീഷ് വാര്യർ, കോ-ഒാർഡിനേറ്റർ ഫാരിദ ഹംസ, നഗരസഭ യുഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ കെ.പി. ഉദയൻ, സംവിധായകരായ അന്പിളി, വിനോദ് ഗുരുവായൂർ, നടൻ ഇർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. കരുണ ഫൗണ്ടേഷൻ വർഷങ്ങളായി നടത്തിവരുന്ന ഭിന്നശേഷി സമൂഹ വിവാഹത്തിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. വിവാഹത്തിന്റെ ഭാഗമായി ആയിരത്തോളം പേർക്ക് വിവാഹ സദ്യയുമുണ്ടായി.