നഴ്സിംഗ് വിദ്യാർഥികൾ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു
1298266
Monday, May 29, 2023 1:19 AM IST
ഒല്ലൂർ: സെന്റ് വിൻസന്റ് ഡി പോൾ ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിലെ 24ാം ബാച്ച് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയതിന്റെ ഭാഗമായി ദീപം തെളിയിച്ച് പ്രതിജ്ഞ എടുത്തു. കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ വിദ്യാർഥികൾക്കു ദീപം തെളിയിച്ചു നൽകി.
ഒല്ലൂർ ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി, കൗണ്‍സിലർ സനോജ് കാട്ടൂക്കാരൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫി സിഎംസി, മെഡിക്കൽ സൂപ്രണ്ട് ഡോ. സെബാസ്റ്റ്യൻ ജോസഫ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫിലോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.