രാജീവന്റെ സംസ്കാരം നടത്തി; മന്ത്രി അന്ത്യോപചാരമർപ്പിച്ചു
1298264
Monday, May 29, 2023 1:19 AM IST
വടക്കാഞ്ചേരി: വരവൂരിൽ കാട്ടുപന്നി ആക്രമണത്തിൽ തളിവിരട്ടോണത്ത് ഗൃഹനാഥൻ മരിക്കാനിടയായ സാഹചര്യത്തിൽ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുമെന്നും മരണപ്പെട്ട മീത്തിലാത്ത് ശങ്കുണ്ണി നായർ മകൻ രാജീവന്റെ കുടുംബത്തിനു ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജിൽ രാജീവന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വനം മന്ത്രിയുമായി സംഭവത്തെക്കുറിച്ച് താൻ ചർച്ച നടത്തിയെന്നും വേണ്ടതായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും വനം മന്ത്രി ഉറപ്പുനൽകിയതായി രാധാകൃഷ്ണൻ പറഞ്ഞു. കാട്ടുപന്നികളെ വന്യമൃഗം എന്നു പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. വൈകീട്ട് നടന്ന സംസ്കാര ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പടെ നൂറുകണക്കിനു ജനങ്ങൾ പങ്കെടുത്തു.