മെന്പർഷിപ്പ് കാന്പയിനും ആദരണീയവും
1298263
Monday, May 29, 2023 1:19 AM IST
മറ്റം: സെന്റ് തോമസ് ഫൊറോന പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ മെന്പർഷിപ്പ് കാന്പയിനും ആദരണീയവും നടത്തി. തൃശൂർ അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. ഷാജു ഉൗക്കൻ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി, ട്രസ്റ്റി മിൽട്ടണ്‍ ഫ്രാൻസിസ്, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോണ്സണ് കാക്കശേരി, ട്രഷറർ എം.വി. പീയൂസ്, ഇ.എഫ്. സണ്ണി എന്നിവർ പ്രസംഗിച്ചു.
അതിരൂപത വിശ്വാസ പരിശീലനത്തിൽ 11 ാം റാങ്ക് നേടിയ എ.ജെ. അവിന മരിയ, വിവിധ പദവികളിലേക്ക് തെരഞ്ഞെടുക്കപെട്ട ഡേവിഡ് തോമസ്, അന്യ മേരി ടി. ജോൺ, അതിരൂപത മികച്ച സിഎൽസി യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട മറ്റം സിഎൽസി യൂണിറ്റ് ഭാരവാഹികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി ടി.ടി. സജീവ്, പി.ടി. സേവി, ഇ.ആർ. ജെയിംസ്, അൽഫോണ്‍സ റാഫേൽ, ക്ലാര ജോർജ് എന്നിവർ നേതൃത്വം നൽകി.
കക്കാട് കപ്പേളയിൽ
തിരുനാൾ ആഘോഷിച്ചു
കുന്നംകുളം: കുന്നംകുളം സെന്റ് സെബാസ്റ്റ്യൻസ് ഇടവക കക്കാട് സെന്റ് ആന്റണീസ് കപ്പേളയിൽ, വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു. വൈകീട്ട് 6.30ന് ആഘോഷമായ തിരുനാൾ ലദീഞ്ഞ്, നൊവേന, തിരുനാൾ സന്ദേശം, ദീപക്കാഴ്ച, മേളം, വർണമഴ, നേർച്ചവിതരണം എന്നിവ ഉണ്ടായിരുന്നു. തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. ദാവീദ് വിതയത്തിൽ നേതൃത്വം നൽകി.
തിരുനാൾ ആഘോഷങ്ങൾക്കു തിരുനാൾ കമ്മറ്റി ജനറൽ കണ്‍വീനർ വർഗീസ് ആന്റണി ആലപ്പാട്ട്, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാരായ എൻ.ജെ. ജെയ്മോൻ, കെ.ജെ. ജെയ്സൺ, ജോസ് കിരണ്‍, ഇടവക പിആർഒ വി.സി. ജോസ്, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധി യോഗാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.