ചെപ്പാറ റോക്ക് ഗാർഡൻ ശുചീകരിച്ചു
1298262
Monday, May 29, 2023 1:19 AM IST
വടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെപ്പാറ റോക്ക് ഗാർഡൻ സിപിഎം തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജി. സന്തോഷ് ബാബു, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗം കെ.എം. രാജൻ, പഞ്ചായത്ത് അംഗം ബീന കുര്യൻ, ഏല്യാമ്മ ജോണ്സൺ, വത്സ വർഗീസ്, ഷാനവാസ്, അജീഷ് ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.