ഏകജാലകം വഴിയല്ലാതെ പ്ലസ് വണ്‍ അപേക്ഷ ക്ഷണിച്ചു
1298261
Monday, May 29, 2023 1:19 AM IST
വടക്കാഞ്ചേരി: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ആണ്‍കുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൊമേഴ്സ് ആന്‍ഡ് കന്പ്യൂട്ടർ വിഷയത്തിൽ പ്രവേശനം നേടുന്നതിന് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച സമർത്ഥരായ പട്ടികജാതി - പട്ടികവർഗ വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2,00,000 രൂപയിൽ അധികരിക്കരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടോപ്പം ജാതി, കുടുംബ വാർഷിക വരുമാനം എന്നിവ ഹാജരാക്കേണ്ടതുണ്ട്. 10 ശതമാനം സീറ്റുകളിൽ മറ്റു സമുദായത്തിലുള്ളവർക്ക് പ്രവേശനം നൽകുന്നതാണ്.
പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യങ്ങളോടൊപ്പം സൗജന്യ താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ ലഭിക്കുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 16നാണ്. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി സ്കൂളുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 04884-235356, 94970 23081 (സീനിയർ സൂപ്രണ്ട്), 9495227058(ഹെഡ്മിസ്ട്രസ്).