വലിയ കുടുംബം സമൂഹത്തിന്റെ സന്പത്ത്: മാർ ആൻഡ്രൂസ് താഴത്ത്
1298260
Monday, May 29, 2023 1:19 AM IST
തൃശൂർ: വലിയ കുടുംബം സമൂഹത്തിന്റെ സന്പത്താണെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപത ജോണ്‍ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം "ല്ഹയിം മീറ്റ് 2023' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം നിറഞ്ഞതും നാടിന്റെ നന്മയ്ക്കും വികസനത്തിനും വലിയ പങ്ക് വഹിക്കുന്ന തു മാണെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ റവ.ഡോ. ഡെന്നി താണിക്കൽ അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, അതിരൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് രാജൻ ആന്റണി, സീറോ മലബാർ പ്രോലൈഫ് എക്സിക്യൂട്ടിവ് സെക്രട്ടറി സാബു ജോസ്, അതിരൂപത കുടുംബകൂട്ടായ്മ കണ്‍വീനർ ഷിന്റോ മാത്യു, ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, വിവിധ കോണ്ഗ്രിഗേഷൻ സുപ്പീരിയേഴ് സാ യ ഫാ. ജോസ് നന്തിക്കര, സിസ്റ്റർ മാരിയറ്റ് സിഎംസി, സിസ്റ്റർ ഫോൻസി മരിയ എഫ് സിസി എന്നിവർ ആശംസകള ർപ്പിച്ചു.
ജീവന്റെ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ഡോ. ജെറി ജോസഫ് ഒഎഫ് എസ്, വലിയ കുടുംബ മാതൃകയായ മുണ്ടൂർ കൊള്ളന്നൂർ തറയിൽ വിൽസണ്‍ - ലില്ലി ദന്പതികൾ എന്നിവരെ ആദരിച്ചു. കൂടാതെ കലാപരിപാടികളും സ്നേഹവിരുന്നും സമ്മാനങ്ങളും ഉണ്ടായിരുന്നു.
തൃശൂർ വ്യാകുലമാതാവിൻ ബസലിക്ക പള്ളിയിൽ അതിരൂപത ഫാമിലി അപ്പസ് തോലെറ്റ് ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ യായിരുന്നു പരിപാടിയുടെ തുടക്കം.