ഹോളി ഗ്രേസിൽ തൊഴിൽ മേള
1298259
Monday, May 29, 2023 1:15 AM IST
മാള: ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ തൊഴിൽമേള നടന്നു. സൊസൈറ്റി ഇൻറ്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മോഡൽ കരിയർ സെന്റർ എന്നിവരുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. ഹോളി ഗ്രേസ് ഓഫ് ഇൻസ്റ്റിട്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി ജോണ്‍ ഐയ്നിക്കൽ, ഫാർമസി കോളേജ് ചെയർമാൻ ജോസ് കണ്ണന്പിള്ളി, എംബിഎ കോളജ് ഡയറക്ടർ റോയ് ജോൺ, എഞ്ചിനീയറിംഗ് കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. എം.പി. അരുണ്‍ എന്നിവർ ആശംസകൾ അർപ്പിച്ചു.
സൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ജി. രാമചന്ദ്രൻ, സമ്മേളനത്തിന് സ്വാഗതവും ഫാർമസി കോളജ് ഡയറക്ടർ ഡോ. പ്രിയംവദ സാരംഗി നന്ദിയും രേഖപ്പെടുത്തി. കേരളത്തിന് അകത്തുപുറത്തു നിന്നുമായി 82 കന്പനികൾ തൊഴിൽ മേളയിൽ പങ്കെടുത്തു.