1500 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
1298257
Monday, May 29, 2023 1:15 AM IST
ഇരിങ്ങാലക്കുട: വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കൽ തൊഴുത്തുംപറന്പിൽ കുടുംബയോഗം.
ഇരിങ്ങാലക്കുട ലയണ്‍സ് ഹാളിൽ നടന്ന ചടങ്ങിലാണ് 1500 വിദ്യാർഥികൾക്ക് ഒരു വർഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ബാഗ് വിതരണം ചെയ്തത്.നോട്ട് പുസ്തകങ്ങൾ, കുട, പേനകൾ, പെൻസിലുകൾ, സ്കെയിൽ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും അടങ്ങിയ 1500 രൂപ വിലവരുന്ന ബാഗുകളാണ് വിതരണം ചെയ്തത്. പഠനോപകരണ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് നിർവഹിച്ചു.
ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീർ മൗലവി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ടി.എം. ജോണി, മുൻ മുൻസിപ്പൽ ചെയർമാൻ ടി.ജെ. തോമസ്, കിരണ്‍ ടി. ഫ്രാൻസീസ്, മിഥുൻ തോമസ്, സിസ്റ്റർ മരിയ ജോണ്‍, ജോണ്‍ നിധിൻ തോമസ്, റോയ് ജോസ് ആലുക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
വർഷങ്ങളായി മാതൃക പ്രവർത്തനത്തിന് നേതൃത്വം നൽകി വരുന്ന ഡോ.ടി.എം. ജോസ്, മേഴ്സി ജോസ് എന്നിവരെ ചടങ്ങിൽആദരിച്ചു.