കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് സമരം
1298256
Monday, May 29, 2023 1:15 AM IST
ചാലക്കുടി: നിരാഹാര സമരം അവസാനിപ്പിക്കാൻ നാരങ്ങാ നീര് നൽകാൻ ആരും എത്തിയില്ല. എന്നാൽ ഒറ്റയാൾ സമര നായകൻ ജയൻ ജോസഫ് പട്ടത്ത് തെരുവ് നായയ്ക്ക് ബിസ്ക്കറ്റ് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
നിരവധി ഒറ്റയാൾ സമരം നടത്തിയിട്ടുളള ജയൻ ജോസഫ് പട്ടത്ത് ഇന്നലെ ചാലക്കുടി പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാവിലെ മുതൽ നിരാഹാരസമരം തുടങ്ങിയത്.
പോലീസ് സ്റ്റേഷനു മുൻപിൽ ഗവ. ആശുപത്രി റോഡിൽ ഗതാഗത തടസം ഉണ്ടാക്കുന്ന പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം.
അഭിവാദ്യം അർപ്പിക്കാൻ അണികളോ ഈ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രിയനേതാക്കളൊ പിന്തുണയുമായി എത്തിയില്ല.
ഒടുവിൽ നിരാഹാരം അവസാനിക്കുന്ന സമയത്ത് സ്റ്റേഷനു മുൻപിൽ തന്റെ അരികിലെത്തിയത് ഒരു തെരുവ് നായയായിരുന്നു. നായക്ക് ബിസ്കറ്റ് നൽകി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.