വജ്ര ജൂബിലി മന്ദിരം ഉദ്ഘാടനം
1298255
Monday, May 29, 2023 1:15 AM IST
ചാലക്കുടി: കോടശേരി - എലിഞ്ഞിപ്ര സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഓഫിസ് വജ്ര ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എംപി നിർവഹിച്ചു.
സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ബാങ്കിന്റെ ഹാളിന് മുൻ പ്രസിഡന്റ് അന്തരിച്ച കൃഷ്ണൻകുട്ടി മേനോൻ ഹാൾ എന്ന് നാമകരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. മധുസൂതനൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, നഗരസഭ ചെയർമാൻ എബി ജോർജ്, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ, ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ്, പി.കെ. ജേക്കബ്ബ്, അഡ്വ. ലിജോ ജോണ്, സി.വി. ആന്റണി, എം.വി.ബാഹുലേയൻ, ഇ.എ. ജയതിലകൻ, വി.ജെ. വില്യംസ്, വി.ഒ. പൈലപ്പൻ, ഡേവീസ് കരിപ്പായി, കെ.കെ. ചന്ദ്രൻ, സുകു പാപ്പാരി, ടി.എൻ. ജോഷി, എം.ഒ. ജോണ്സൻ, വി.ജി. കണ്ണൻ, ബ്ലിസ്റ്റൻ ഡേവീസ്, ബാങ്ക് വൈസ് പ്രസിഡന്റ് ടി.ഡി. ബൈജു, സെക്രട്ടറി കെ.ഡി.ഡേവീസ് എന്നിവർ പ്രസംഗിച്ചു.