സനൂപിന്റെ കുടുംബത്തിന്റെ ബാധ്യതകൾ തീർത്തു; ആധാരം തിരിച്ചെടുത്തു നൽകി
1298254
Monday, May 29, 2023 1:15 AM IST
മതിലകം: വാർഡ്മെന്പറുടെ നേതൃത്വത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ഒത്തുചേർന്നു. അകാലത്തിൽ മരണപ്പെട്ട ഏറാട്ട് ഹരിദാസ് മകൻ സനൂപിന്റെ കുടുംബത്തിന്റെ ബാധ്യതകൾ തീർത്തു ആധാരം തിരിച്ചെടുത്തു നൽകി .
മതിലകം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ താമസിക്കുന്ന ഏറാട്ട് പരേതനായ ഹരിദാസ് മകൻ സനൂപിന്റെ ആസ്മിക നിര്യാണത്തെ തുടർന്ന് കേരള ഗ്രാമീണ്‍ ബാങ്ക് മൂന്നുപീടിക ബ്രാഞ്ചിൽ നിന്നെടുത്ത വായ്പ തിരിച്ചെടുക്കുവാൻ കഴിയാത്തതുമൂലം ജപ്തി നടപടിയിലേക്ക് കടക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ പതിമൂന്നാം വാർഡ് മെന്പർ സഞ്ജയ് ശാർക്കരയുടെ നേതൃത്വത്തിൽ നാട്ടുകാരും കൂട്ടുകാരും ചേർന്ന് സനൂപ് കുടുംബ സഹായ സമിതി രൂപീകരിച്ച് ധനശേഖരണം നടത്തി. ആധാരം വീണ്ടെടുത്ത് ബാധ്യതകൾ തീർത്തു ബാക്കി വന്ന 10 ലക്ഷം രൂപ സനൂപിന്റെ കുടുംബത്തിന് സ്ഥിര വരുമാനം ഉണ്ടാകുന്ന രീതിയിൽ ബാങ്കിൽ നിക്ഷേപിച്ചു. രാജ്യസഭ മുൻ അംഗം സുരേഷ് ഗോപി സനൂപിന്റെ കുടുംബത്തിന് 10 ലക്ഷത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് റസീറ്റും ആധാരവും കൈമാറി. നിർധനരായ രണ്ടു രോഗികൾക്കുള്ള ചികിത്സ സഹായ ധനവും ചടങ്ങിൽ നൽകി. മരണപ്പെട്ട സമീപത്തെ വ്യക്തിയുടെ മക്കൾക്കുള്ള വിദ്യാഭ്യാസത്തിന് 10,000 രൂപയുംകൈമാറി. ഈ കുട്ടികൾക്ക് സുരേഷ് ഗോപിയുടെ വകയായി 90,000 രൂപയും സമ്മാനിച്ചു.
കയ്പമംഗലം മണ്ഡലത്തിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്േറാ നൽകി ആദരവേകി. വാർഡ് മെന്പർ സഞ്ജയ് ശാർക്കര അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ, ധർമ്മരാജൻ മാസ്റ്റർ, വാർഡ് കണ്‍വീനർ പി.ആർ. മനോജ്, ലിഷ രാജൻ, ബാബു നാലുമാക്കൽ,ദേവസി പറൂക്കാരൻ, സജീഷ് ചിറയിൽ, ജിജിമോൻ ചള്ളിയിൽ, മനോജ് പനക്കൽ, ജയപ്രകാശ് മണ്ടത്ര,അഖിൽ തായവള്ളിയിൽ എന്നിവർ പ്രസംഗിച്ചു.