വല്ലൂരാൻ കുടുംബ സമിതി വാർഷികം
1298252
Monday, May 29, 2023 1:15 AM IST
കൊരട്ടി: വല്ലൂരാൻ കുടുംബ സമിതിയുടെ വാർഷിക യോഗം തിരുമുടിക്കുന്നിൽ വച്ച് നടന്നു. തിരുമുടിക്കുന്ന് ദേവാലയത്തിൽ നടന്ന ആഘോഷമായ പാട്ടുകുർബാനക്ക് റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ മുഖ്യ കാർമികനായി. ഫാ. ദീപു വല്ലൂരാൻ സഹകാർമികനായി.
തുടർന്ന് നടന്ന വാർഷികാഘോഷങ്ങൾ തൃശൂർ അതിരൂപത വികാരി ജനറൽ ഫാ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.കെ. ജോൺസൺ അധ്യക്ഷനായി. ഏറ്റവും പ്രായം ചെന്ന ഫാ. അഗസ്റ്റിൻ വല്ലൂരാൻ സീനിയറിനേയും സിസ്റ്റർ സാബ സിഎസിയേയും ചടങ്ങിൽ ആദരിച്ചു. നവദമ്പതികളെയും മുതിർന്ന ദമ്പതികളെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
റവ.ഡോ. അഗസ്റ്റിൻ വല്ലൂരാൻ അനുഗ്രഹ പ്രഭാഷണവും കുടുംബ ഡയറക്ടറിയുടെ പ്രകാശനവും നിർവഹിച്ചു. തിരുമുടിക്കുന്ന് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി, ഫാ. ദീപു വല്ലൂരാൻ, സിസ്റ്റർ കോൺസലാത്ത, വി.പി. അഗസ്റ്റിൻ, വി.വി. ജോൺസൺ, റിജോ ജോർജ്, മാർട്ടിൻ പോൾ, വി.പി. പോൾ, വി.എം. ഡേവീസ്, വി.പി. ഡേവീസ് എന്നിവർ പ്രസംഗിച്ചു.