അഭിഷേക പ്രാർഥന നാളെ
1298250
Monday, May 29, 2023 1:15 AM IST
കൊടുങ്ങല്ലൂർ: പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന ദേവാലയത്തിൽ വിദ്യാർഥികൾക്കായി അഭിഷേക പ്രാർഥന നാളെ നടക്കും. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ ദിവ്യബലി, നോവേന, ആരാധന വിദ്യാർഥികൾക്കായുള്ള അഭിഷേക പ്രാർഥന എന്നിവ നടക്കും.
രാവിലെ 10.30ന് നടക്കുന്ന ദിവ്യബലിക്കും, അഭിഷേക പ്രാർത്ഥനയ്ക്കും ഫാ. ആന്റണ്‍ ഇലഞ്ഞിക്കൽ മുഖ്യകാർമികനാകും. വിശുദ്ധ അന്തോണീസിന്റെ ചിത്രമുള്ള നോട്ടുബുക്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും. നാനാജാതിമതസ്ഥരായ നൂറുകണക്കിന് വിദ്യാർഥികൾ പ്രാർത്ഥന ശുശ്രൂഷയ്ക്കായി എത്തിച്ചേരുമെന്ന് റെക്ടർ. ഫാ. അംബ്രോസ് പുത്തൻവീട്ടിൽ, ഫാ അനീഷ് പുത്തൻപറന്പിൽ, ഫാ. എബ്നേസർ ആന്റണി കാട്ടിപ്പറന്പിൽ എന്നിവർ അറിയിച്ചു.