കയ്പമംഗലത്ത് കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
1298247
Monday, May 29, 2023 1:12 AM IST
കാളമുറി: ഒന്നേകാൽകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കയ്പമംഗലം തായ്നഗറിലെ വാടകവീട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കഞ്ചാവും, അനധികൃതമായി സൂക്ഷിച്ചിരുന്ന തോക്കും കണ്ടെത്തിയത്.
ഇവിടെ താമസിച്ചിരുന്ന പുറനാട്ടുകര സ്വദേശി പ്രിന്റോ, പനങ്ങാട് സ്വദേശി സബിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ല് പണിക്കെന്ന വ്യാജേന എത്തിയാണ് ഇവർ വീട്ടിൽ താമസിച്ചിരുന്നത്. പേരാമംഗലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള പ്രിന്റോക്ക് വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണെന്നു പോലീസ് പറഞ്ഞു.
കയ്പമംഗലം എസ്എച്ച്ഒ കൃഷ്ണ പ്രസാദ്, വലപ്പാട് ഇൻസ്പെക്ടർ കെ.എസ്. സുശാന്ത്, കയ്പമംഗലം എസ്ഐ സൂരജ്, കൊടുങ്ങല്ലൂർ എസ്ഐ രവി, ക്രൈംസ്ക്വാഡ് എസ്ഐമാരായ പി.സി. സുനിൽ, സി.ആർ. പ്രദീപ്, സിപിഒമാരായ നിശാന്ത്, ബിജു, സൈറ ബാനു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.