വ്യാപാരികളെ ഇടതുഭരണ സമിതി തെരുവിലാക്കിയെന്നു കെപിസിസി സെക്രട്ടറി
1298246
Monday, May 29, 2023 1:12 AM IST
തൃശൂർ: കോർപറേഷൻ ഒളരിക്കര മാർക്കറ്റ് കെട്ടിട നിർമാണ പ്രവർത്തനത്തിലെ അപാകതകൾ വേഗത്തിൽ പരിഹരിക്കണമെന്നും മാർക്കറ്റിൽ വർഷങ്ങളായുള്ള വ്യാപാരികളെ കോർപറേഷൻ വഞ്ചിച്ചുവെന്നും കെപിസിസി സെക്രട്ടറി എ. പ്രസാദ്. മാർക്കറ്റ് നിർമിച്ചശേഷം വ്യാപാരികൾക്കു പുനരധിവാസം നൽകിയതു മലിനജലത്തിലാണ്.
വ്യാപാരികൾക്കും ജനങ്ങൾക്കും മാർക്കറ്റിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. കോർപറേഷൻ കൗൺസിലിനെ വിശ്വസിച്ചാണ് 14 വ്യാപാരികളും മുറി ഒഴിഞ്ഞ് നിർമാണത്തിന് അവസരം ഒരുക്കിയത്. പുതിയ മാർക്കറ്റ് കെട്ടിടം നിർമിക്കാനായി കോർപറേഷൻ അവസരം ഒരുക്കിയ വ്യാപാരികളെ തെരുവിൽ തള്ളിയിടാനാണു കോർപറേഷൻ ഭരണസമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.