സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ
1298245
Monday, May 29, 2023 1:12 AM IST
തൃശൂർ: 2023-2024 കാലയളവിലെ ലയൺസ് ക്ലബുകളുടെ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സണായി സുഷമ നന്ദകുമാറിനെ തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും അഞ്ചു ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർമാരിൽ സേവന മികവു മുൻനിർത്തിയാണു സുഷമ നന്ദകുമാർ തെരഞ്ഞെടുക്കപ്പെട്ടത്.
ലയൺസ് ക്ലബ് 318ഡിയുടെ ഡിസ്ട്രിക്ട് ഗവർണറായിരുന്ന സുഷമ നന്ദകുമാർ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി സാമൂഹിക സന്നദ്ധ സേവനങ്ങളാണു കാഴ്ചവച്ചത്. മണപ്പുറം ഗ്രൂപ്പിന്റെ കോ-ഫൗണ്ടറും മണപ്പുറം ജ്വല്ലേർസ് എംഡിയുമായ സുഷമ നന്ദകുമാർ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിതാ മൾട്ടിപ്പിൾ ചെയർപേഴ്സനാണ്.