തറ വാടക വർധിപ്പിച്ചത് അപലപനീയം: ബിജെപി
1298244
Monday, May 29, 2023 1:12 AM IST
തൃശൂർ: പൂരം പ്രദർശനം നടത്തിയതിൽ തറ വാടകയായി 1.82 കോടി നൽകണമെന്ന കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവ് അപലപനീയമാണെന്ന് ബിജെപി ദേശീയ സമിതി അംഗം എം.എസ്. സമ്പൂർണ പറഞ്ഞു. പൂരത്തിന്റെ നടത്തിപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നടപടിയാണ് ദേവസ്വം ബോർഡിന്റേത്.
പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തൃശൂരിലെ രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായാണ് നേരിടാറുള്ളത്. അതുപോലെ തന്നെ ഈ വിഷയത്തിലും ശക്തമായ ഇടപെടൽ വേണം. പൂരത്തെ തകർക്കുുന്ന തരത്തിലുള്ള ബോർഡിന്റെ സമീപനം തിരുത്തണം.