പൂരം എക്സിബിഷൻ ഗ്രൗണ്ടിന് രണ്ടുകോടിയോളം വാടക ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ്
1298243
Monday, May 29, 2023 1:12 AM IST
തൃശൂർ: തൃശൂർ പൂരം എക്സിബിഷൻ നടക്കുന്ന ഗ്രൗണ്ടിന്റെ വാടകയായി രണ്ടുകോടിയ്ക്കടുത്ത്ു രൂപ ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് എക്സിബിഷൻ കമ്മിറ്റിക്കും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്കും കത്തു നൽകി.
1,51,713 ചതുരശ്ര അടി സ്ഥലത്തിന് ഒരു ചതുരശ്ര അടിക്ക് രണ്ടു രൂപ വച്ച് പ്രതിദിന വാടക 3,03,426 രൂപ പ്രകാരം 60 ദിവസത്തേക്ക് 1,82,05,560 രൂപയാണു വാടകയിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ എല്ലാ വർഷവും വാടക 10 ശതമാനമായി കൂട്ടി നല്കുകയാണു ചെയ്യുന്നത്. വാടക നൽകുന്നത് സംബന്ധിച്ച് നിലവിൽ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. ഈ സമയത്ത് ഇത്തരത്തിൽ വാടക ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ടു വന്നിരിക്കുന്നത് കോടതിയലക്ഷ്യമാണ്.
പൂരം നടപ്പിനുവേണ്ടിയാണു പൂരം എക്സിബിഷൻ നടത്തുന്നത്.
പൂരത്തിന്റെ നടത്തിപ്പിനു വേണ്ടി ഏകദേശം ഒന്നരക്കോടിയോളം രൂപ വേണം. ഇത്തരം ഒരു സാഹചര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് തറവാടക കൂട്ടി ചോദിയ്ക്കുന്നതു തികച്ചും ന്യായയുക്തമാണ്.