അഖിലകേരള ബൈബിൾ സംഗീതോത്സവം
1298242
Monday, May 29, 2023 1:12 AM IST
തൃശൂർ: വിയ്യൂർ നിത്യസഹായമാതാ പള്ളിയിൽ അരങ്ങേറിയ അഖിലകേരള ബൈബിൾ സംഗീതോത്സവം സിനിമ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ പോൾ പൂവത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ പള്ളി വികാരി ഫാ. ജോയ് അടമ്പുകുളം, കൈക്കാരൻ ഫ്രാൻസിസ് പള്ളിപ്പുറം, ഫാ. ആൻജോ പുത്തൂർ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുവന്ന നിരവധി സംഗീതജ്ഞരും, സംഗീത വിദ്യാർഥികളും സംഗീതാർച്ചന നടത്തി. ഉദ്ഘാടന സമ്മേളനത്തിനുശേഷം കർണാടിക് സംഗീതഞ്ജരായ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കൽ, വിദ്വാൻ എം.ബി. മണി, ഫാ. ആൻജോ പുത്തൂർ എന്നിവരുടെ കച്ചേരി അരങ്ങേറി. പ്രഫ. അബ്ദുൾ അസീസ്, സജിൻലാൽ, സുജിത് എന്നിവർ പക്കമേളമൊരുക്കി.