പട്ടികജാതി - വർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം; കെ.ആർ. ഗിരിജൻ
1298241
Monday, May 29, 2023 1:12 AM IST
തൃശൂർ: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുവാൻ സർക്കാർ തയാറാകണമെന്നു കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കു ലഭിച്ചുകൊണ്ടിരുന്ന ഗോൾഡ് മെഡൽ കഴിഞ്ഞ അഞ്ചുവർഷമായി ലഭിക്കുന്നില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പഠനമുറി നിർമിക്കുന്നതിന് ഒരു ശതമാനം പേർക്കു രണ്ടുലക്ഷം രൂപ കൊടുക്കുന്നതു നാമമാത്രമാണെന്നും 100 ശതമാനമായി ഉയർത്തണമെന്നും തൃശൂർ പ്ലാക്കാട് ലൈനിലെ ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ നടന്ന കേരളാ ദളിത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.കേരളാ ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വാസു കാരാട് അധ്യക്ഷ
ത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ്, സംസ്ഥാന നേതാക്കളായ ശക്തിധരൻ എടമുട്ടം, സുനിൽ കാളത്തോട്, സി.ടി. അനീഷ്, യു.എസ്. വിഷ്ണു, ജ്യോതി രാജീവ്, ഷാജി മുഖത്തല, സുന്ദരരാജ്. എൽ. ശാലിനി സുകുമാരൻ, കെ.കെ. സാംമോൻ, കെ. അജി എന്നിവർ പ്രസംഗിച്ചു.