മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
1298009
Sunday, May 28, 2023 7:00 AM IST
അവിണിശേരി: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ചായത്ത് എസ്സിപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച രണ്ട് മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.എ. പ്രദീപ് അധ്യക്ഷനായി. രമണി നന്ദകുമാർ, കെ.ആർ. വാസു, രജ്ഞിത്ത് വേണു, ഓമന മാധവൻ, സരോജിനി എന്നിവർ സംസാരിച്ചു. ആനക്കല്ല് ദീപം നഗർ, ഗുരുജി നഗർ എന്നിവടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്.