മൊബൈൽ അദാലത്ത് സംഘടിപ്പിച്ചു
1298006
Sunday, May 28, 2023 6:58 AM IST
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ അദാലത്ത് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പി.പി. രതീഷ് അധ്യക്ഷത വഹിച്ചു.
റിട്ട. ജഡ്ജ് കെ. രവീന്ദ്രബാബു, അഡ്വ. ടി.എ. നജീബ് എന്നിവർ വിധികർത്താക്കളായിരുന്നു. സരള പാർളിക്കാട്, ഷീല ജയൻ എന്നിവർ അദാലത്തിനു നേതൃത്വം നൽകി. 90 കേസുകളിൽ 16 കേസുകൾ തീർപ്പാക്കി. വാഴാനി, കാക്കിനിക്കാട് ട്രൈബൽ കോളനിയിലെ പട്ടയവിഷയം ഉൾപ്പടെയുള്ള 15 കേസുകൾ അദാലത്തിലെത്തിയെങ്കിലും തീർപ്പാക്കാൻ കഴിയാത്തതിനാൽ ജൂണ്‍ 10ന് വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ നടക്കുന്ന അദാലത്തിൽ പരിഹരിക്കുന്നതിനായി മാറ്റിവച്ചു.