പഠനോപകരണ വിതരണം
1298005
Sunday, May 28, 2023 6:58 AM IST
വടക്കാഞ്ചേരി: അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കു ആദരവും പഠനോപകരണങ്ങളുടെ വിതരണവും നടന്നു. അമ്മചാരിറ്റബിൾ സൊസൈറ്റി ഓഫീസിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് കുമാരി കൃഷ്ണൻകുട്ടി, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ എസ്എഎ ആസാദ്, മാധ്യമ പ്രവർത്തകൻ ജോണി ചിറ്റിലപ്പിള്ളി, ഭാരവാഹികളായ ഓമന വർഗീസ്, പങ്കജം കൃഷ്ണൻകുട്ടി, ലത ബിജു, ബേബി ചന്ദ്രൻ, സാവിത്രി ശിവശങ്കരൻ, ഷൈജ നൗഷാദ്, രതി പഴയന്നൂർ, നിഷ കാർമൽ എന്നിവർ പ്രസംഗിച്ചു.