ശുചീകരണ പൂരം സംഘടിപ്പിച്ചു
1298004
Sunday, May 28, 2023 6:58 AM IST
പുത്തൂർ: മാലിന്യമുക്ത നവകേരളം കാന്പയിനിന്റെ ഭാഗമായി പുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണപൂരം സംഘടിപ്പിച്ചു. പുത്തൂർ പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രകടനത്തോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ് നിർവഹിച്ചു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലിബി വർഗീസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നളിനി വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.