ഉന്നത വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകും: മന്ത്രി
1298003
Sunday, May 28, 2023 6:58 AM IST
പഴയന്നൂർ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും തൃശൂർ ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ’വികസനോത്സവം 2023’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പഴയന്നൂർ കുന്നംന്പുള്ളിയിൽ നടന്ന ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.വി. സുചിത്ര, തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. ഇ. ഗോവിന്ദൻ, ആശാദേവി, ലതാ സാനു, ഗീത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വകുപ്പിന്റെ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെയും ചെറുതുരുത്തി, ചേലക്കര പ്രീ മെട്രിക് ഹോസ്റ്റലുകളിലെ എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ഒപ്പം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ വിഷയങ്ങളിൽ പ്രതിഭകളായവരെയും അനുമോദിച്ചു.