കടാംതോട് പരിസരത്ത് ഇന്നലയും വാഹനാപകടം; ഗതാഗതക്കുരുക്ക്
1298001
Sunday, May 28, 2023 6:58 AM IST
പറപ്പൂർ: പറപ്പൂർ -അമല റോഡിൽ അന്നകര കടാംതോട് പരിസരത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റിടിഞ്ഞു വൻ ഗതാഗതക്കുരുക്ക്.
ഇന്നലെ വൈകിട്ട് ആറരയ്ക്കുണ്ടായ അപകടത്തിലാണു പോസ്റ്റ് ഒടിഞ്ഞത്. സ്ഥിരം അപകടമേഖലയും ഗതാഗതക്കുരുക്കുമുണ്ടാകുന്ന കടാംതോട് പരിസരത്ത് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ അപകടമാണ് ഇന്നലെയുണ്ടായത്. പോസ്റ്റ് റോഡിലേക്ക് തള്ളി നിൽക്കുന്നതാണ് ഇന്നലത്തെ അപകടത്തിന് കാരണമായതെന്ന് സമീപവാസികൾ പറഞ്ഞു. ബസ് ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ ഒരുമണിക്കൂറോളം റോഡിൽ കുടുങ്ങി. കെ എസ്ഇബി അധികൃതർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചു.