ആശുപത്രിയിലേക്കുള്ള യാത്ര ദുരിതമായി
1297998
Sunday, May 28, 2023 6:58 AM IST
പുന്നംപറന്പ്: റോഡിലെ സ്ലാബ് തകർന്നതോടെ ആശുപത്രിയിലേക്കുള്ള രോഗികളുടെ യാത്ര ദുരിതത്തിലായി. തെക്കുംകര പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെട്ട പുന്നംപറന്പ് എസ്സി കുടുംബങ്ങൾക്കായി പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിലേക്കുള്ള റോഡിലെ സ്ലാബാണു തകർന്നത്. ഇതു പുനർനിർമിക്കാനുള്ള നടപടി പഞ്ചായത്ത് കൈക്കൊണ്ടില്ലെന്നു പ്രദേശവാസികളും നാട്ടുകാരും പറഞ്ഞു.
എന്നാൽ സ്ലാബിന്റെ നിർമാണം കഴിഞ്ഞിട്ട് അധികകാലമായില്ലെന്നും നിർമാണത്തിലെ അപാകതയാണു സ്ലാബ് തകരാനുണ്ടായ കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ആശുപത്രിക്കു സമീപമുള്ള, നിർമാണം പൂർത്തിയാക്കിയ അങ്കണവാടിയുടെ ഉദ്ഘാടനം നടക്കാനിരിക്കേയാണു സ്ലാബ് തകർന്നത്.