കക്കാട് സെന്റ് ആന്റണീസ് കപ്പേള തിരുനാൾ ഇന്ന്
1297997
Sunday, May 28, 2023 6:58 AM IST
കുന്നംകുളം: സെന്റ് സെബാസ്റ്റ്യൻസ് ഇടവക കക്കാട് സെന്റ് ആന്റണീസ് കപ്പേളയിൽ, വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഇന്നാഘോഷിക്കും. വൈകിട്ട് 6.30ന് ആഘോഷമായ തിരുനാൾ ലദീഞ്ഞ്, നൊവേന, തിരുനാൾ സന്ദേശം, ദീപക്കാഴ്ച, മേളം, വർണമഴ, നേർച്ച വിതരണം എന്നിവയുണ്ടാകും. തിരുകർമങ്ങൾക്ക് ഇടവക വികാരി റവ. ഫാദർ ദാവീദ് വിതയത്തിൽ നേതൃത്വം നൽകും.
ആഘോഷങ്ങൾക്കു തിരുനാൾ കമ്മറ്റി ജനറൽ കണ്‍വീനർ വർഗീസ് ആന്റണി ആലപ്പാട്ട്, തിരുനാൾ കമ്മറ്റി അംഗങ്ങൾ, കൈക്കാരൻമാരായ എൻ.ജെ. ജെയ്മോൻ, കെ.ജെ. ജെയ്സണ്‍, ജോസ് കിരണ്‍, ഇടവക പിആർഒ വി.സി. ജോസി, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധി യോഗ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.