കേരള പ്രവാസി സംഘത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്: മന്ത്രി
1297995
Sunday, May 28, 2023 6:55 AM IST
ശ്രീനാരായണപുരം: കേരള പ്രവാസിസംഘം നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവാസീസ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ജില്ലാ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. പലവിധത്തിലും അവഗണനയേറ്റ് ഒറ്റപെട്ട് പോയവരിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്യുന്നത് മഹത്തരമാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ.കെ. അബീദലി അധ്യക്ഷത വഹിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ എന്നിവർ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ജനറൽ കണ്‍വീനർ സുലൈഖ ജമാൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘം ജില്ല പ്രസിഡന്റ് അഷറഫ് ഹാജി, സെക്രട്ടറി എം.കെ. ശശിധരൻ, ട്രഷറർ ഹബീബ് റഹ്മാൻ, ജില്ലാ പ്രസിഡന്റ എ.എസ്. താജുദീൻ, പി.എൻ. വിനയചന്ദ്രൻ, പുകാസ ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. ഹക്ക്, സെക്രട്ടറി എൻ.ബി. മോഹനൻ, ടി.കെ. രമേഷ് ബാബു, ശ്രീരാജ്, ടി.എൻ. ഹനോയ്, പി.ഡി. അനിൽ, ഉണ്ണി പനങ്ങാട്, പി.കെ. സലീം തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ നടന്ന മെഡിക്കൽ ക്യാന്പ് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ ഡയാലിസ് കിറ്റ് വിതരണം ചെയ്തു. നിർധന കുടുംബത്തിന് വീട് പണിയുവാൻ സൗജന്യമായി നൽകിയ നാല് സെന്റ് പുരയിടത്തിന്റെ രേഖകൾ എം.എം. വർഗീസ് കൈമാറി. ആസ്റ്റർ മെഡിസിറ്റി, എ.ആർ. മെഡിക്കൽ സെന്റർ, മോഡേണ്‍ ആശുപത്രി, മെഡി കെയർ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ദരായ ഡോക്ടർമാർ ഉൾപെടുന്ന സംഘം മെഡിക്കൽ ക്യാബിന് നേതൃത്വം നൽകി.