ജാഫർഖാൻ ആശുപത്രിയിൽ
1297714
Saturday, May 27, 2023 1:25 AM IST
കാട്ടൂർ: വൻ കുടിശികയുള്ള കാട്ടൂർ സർവീസ് ബാങ്കിലെ മൂന്ന് ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസത്തോളത്തോളമായി സമരം നടത്തിവന്ന പൊതുപ്രവർത്തകൻ ജാഫർഖാൻ ആശുപത്രിയിൽ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 27 മുതലാണ് കാട്ടൂർ സഹകരണ ബാങ്കിനെതിരേ ജാഫർഖാൻ നിരാഹാര സമരം ആരംഭിച്ചത്. ശരീരം തളർന്ന ജാഫർഖാനെ കഴിഞ്ഞ ദിവസമാണ് കാട്ടൂർ പോലീസ് എത്തി സമരപന്തലിൽ നിന്ന് മാറ്റി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജാഫർഖാൻ ആശുപത്രിയിലും സമരം തുടരുകയാണ്. സമരം തുടരുമെന്നു ജാഫർഖാൻ പറഞ്ഞു.