മത്സ്യ തൊഴിലാളി സംരക്ഷണ സമിതി മത്സരിക്കുമെന്ന്
1297713
Saturday, May 27, 2023 1:25 AM IST
കയ്പമംഗലം : ഫിഷർമെൻ സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് മത്സ്യ തൊഴിലാളി സംരക്ഷണ സമിതി മത്സരിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി പി.ടി. രാമചന്ദ്രൻ, കെ.എസ്. കൃഷ്ണൻ, ഇ.കെ. ഭരതൻ, ഐ.ബി. വേണുഗോപാൽ, പി.ബി. സജീവൻ, ആർ.ബി. മിനി രഞ്ജൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. 13 അംഗ ഭരണ സമിതിയിലേക്ക് ആറുപേരാണ് മത്സരിക്കുന്നത്. നിലവിലെ ഭരണ സമിതിക്കെതിരെയുള്ള പൊതുവികാരമാണ് മത്സ്യതൊഴിലാളി സംരക്ഷണ സമിതി മത്സര രംഗത്തേക്കിറങ്ങാൻ കാരണമെന്ന് പി.ടി. രാമചന്ദ്രൻ പറഞ്ഞു. ഈ മാസം 28നാണ് ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. കെ.എസ്. കൃഷ്ണൻ, ഇ.കെ. ഭരതൻ, ഐ.ബി. വേണുഗോപാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.