തെക്കുംകരയിലെ കെ സ്റ്റോർ മലാക്കയിൽ പ്രവർത്തനം ആരംഭിച്ചു
1297705
Saturday, May 27, 2023 1:24 AM IST
പുന്നംപറന്പ്: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലേക്ക് ആദ്യഘട്ടത്തിൽ അനുവദിച്ച കെ സ്റ്റോർ തെക്കുംകരയിലെ മലാക്കയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എആർഡി 238-ാം നന്പർ ഷാജി പീറ്ററിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയാണ് ആദ്യഘട്ടത്തിൽ കെ സ്റ്റോറായി മാറിയത്. സപ്ലൈക്കോയുടെ 13 ഇനം സബ്സിഡി പലവ്യഞ്ജനങ്ങൾ, മിൽമ ഉത്പന്നങ്ങൾ, ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവ ഇവിടെ ലഭിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സബിത സതീഷ്, വി.സി. സജീന്ദ്രൻ, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ എ.കെ. സുരേന്ദ്രൻ, ഇ.എൻ. ശശി, പഞ്ചായത്ത് അംഗം ശാന്ത ഉണ്ണികൃഷ്ണൻ, കെ. സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു. തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ എസ്. കണ്ണൻ സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ ടി.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു.