കേച്ചേരി ആക്ട്സ് രക്തദാന ക്യാന്പ് നടത്തി
1297704
Saturday, May 27, 2023 1:24 AM IST
കേച്ചേരി: ആക്ട്സ് കേച്ചേരി ബ്രാഞ്ച് 21-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബ്രാഞ്ച് കമ്മിറ്റിയുടേയും ആക്ട്സ് തലക്കോട്ടുകര യൂണിറ്റിന്റേയും നേതൃത്വത്തിൽ രക്തദാന ക്യാന്പ് നടത്തി. തൃശൂർ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ തലക്കോട്ടുകര സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയങ്കണത്തിൽ നടന്ന ക്യാന്പ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സപ്ന റഷീദ് ഉദ്ഘാടനം ചെയ്തു. ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡന്റ് വി.എ. കൊച്ചു ലാസർ അധ്യക്ഷനായി.
ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.ജോസ്, വേലൂർ പഞ്ചായത്തംഗം ബിന്ദു ശർമ, ആക്ട്സ് ജില്ലാ സെക്രട്ടറി എ.എഫ്.ജോണി, ജില്ലാ കണ്‍വീനർ വി.എ.ജനീഫർ, കേച്ചേരി ബ്രാഞ്ച് സെക്രടറി എം.എം. മുഹ്സിൻ, തലക്കോട്ടുകര പള്ളി വികാരി ഫാ. ഷിന്റോ പാറയിൽ, അപ്പുനായർ, സി.ടി. ജെയിംസ്, എ.ജെ. ജോണ്‍ എന്നിവർ പ്രസംഗിച്ചു. കെ.എം. ഷാഹുൽ ഹമീദ്, കെ.ഡി. ജോയ്, എം.കെ. ചന്ദ്രൻ, പി.യു.ഷഹീം, ഫസൽ തലക്കോട്ടുകര, ടി.വി. രഞ്ജിത്ത്, ടി.എം. മുത്തുണ്ണി എന്നിവർ നേതൃത്വം നൽകി.